
തിരുവനന്തപുരം:എം.ജി.രാജമാണിക്യത്തിന് ജലവിഭവ ഗവേഷണത്തിൽ ഡോക്ടറേറ്റ്.കേരളത്തിന് സമഗ്ര ജലനയം നിർദേശിക്കുന്ന പ്രബന്ധത്തിന് കുസാറ്റിൽനിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.കുട്ടിക്കാലത്ത് വെള്ളത്തിനായി കഷ്ടപ്പെട്ട അനുഭവങ്ങളാണ് ജലവിഭവവുമായി ബന്ധപ്പെട്ട ഗവേഷണത്തിലേക്കു നയിച്ചത്. 2014-ൽ എറണാകുളം കളക്ടറായിരിക്കേ നടപ്പാക്കിയ 'എന്റെ കുളം എറണാകുളം' പദ്ധതി ഗവേഷണത്തിനു വഴിത്തിരിവായി.കുസാറ്റിലെ മറൈൻ സയൻസ് ആൻഡ് കെമിക്കൽ ഓഷ്യാനോഗ്രാഫി വിഭാഗം തലവനായിരുന്ന ഡോ. ചന്ദ്രമോഹനകുമാർ ഗൈഡും അസിസ്റ്റന്റ് പ്രൊഫസർ സി.എസ്. രതീഷ് കുമാർ കോഗൈഡുമായിരുന്നു. ആദ്യഘട്ടത്തിൽ കുടിവെള്ളത്തിന്റെ ഗുണ നിലവാരമായിരുന്നു ഗവേഷണ വിഷയം.പിന്നീട് അത് ജലനയത്തിലേക്കും ജലവിഭവ മാനേജ്മെന്റ്‌റിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.നിലവിൽ ഊർജം, പരിസ്ഥിതി, ദേവസ്വം, പാർലമെന്ററി വകുപ്പുകളുടെ സെക്രട്ടറിയും കെ.എസ്.ഇ.ബി സി.എംഡിയുമാണ് രാജമാണിക്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |