SignIn
Kerala Kaumudi Online
Monday, 12 October 2026 1.49 AM IST

'അവളിലായിരുന്നു ഏക പ്രതീക്ഷ'...  വാക്കുകൾ മുറിഞ്ഞ് ദേവികയുടെ അച്ഛൻ

1
1

കൽപ്പറ്റ: 'ആകെയുണ്ടായിരുന്ന ഭൂമി വിറ്റാണ് അവളെ പഠിപ്പിച്ചത്. അവളായിരുന്നു ഏക പ്രതീക്ഷ, എല്ലാംപോയില്ലേ...''- നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച വയനാട് മടക്കിമല സ്വദേശിനി ദേവികയുടെ അച്ഛൻ സന്തോഷിന്റെ വാക്കുകൾ കണ്ണീരിൽ മുറിഞ്ഞു.

ഒരു മാസം മുമ്പാണ്‌ ദേവിക എറണാകുളത്തേക്ക്‌ പോയത്. പഠിക്കാൻ ഫീസടയ്ക്കാൻ താത്കാലികമായി ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറിയതായിരുന്നു. വലിയ സ്വപ്നങ്ങളായിരുന്നു മകൾക്ക്. അത് നിറവേറാൻ ആകുന്നതെല്ലാം ചെയ്തുകൊടുത്തിരുന്നു.

ദേവികയുടെ മൃതദേഹം രാത്രി ഒമ്പതുമണിയോടെ മൃതദേഹം തെക്കുംതറയിലെ സന്തോഷിന്റെ തറവാട്ട് വീട്ടിലെത്തിച്ചു. രാത്രി പത്തരയോടെ സംസ്‌കാരം നടന്നു. ദേവികയുടെ മരണവിവരമറിഞ്ഞ് ഇന്നലെ ഉച്ചയോടെ തന്നെ നിരവധിപേർ വീട്ടിലെത്തി. പഠനത്തിൽ മിടുക്കിയായിരുന്ന ദേവിക എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA