SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.10 AM IST

ശബരിമല: ഗസ്റ്റ് ഹൗസ് മുറികൾ ഇടനിലക്കാർക്ക്

g

തിരുവനന്തപുരം: സ്വർണക്കൊള്ള മുതൽ നെയ്യ് ക്രമക്കേടുവരെ കണ്ടെത്തി നടപടിയെടുത്തിട്ടും ശബരിമലയിലെ തരികിട അവസാനിക്കുന്നില്ല! സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസുകളിലെ ഓൺലൈൻ മുറി ബുക്കിംഗിലും വൻക്രമക്കേട്. ഭക്തർക്കായി നീക്കിവച്ച 400 മുറികളിൽ ഭൂരിഭാഗവും ഇടനിലക്കാർ കൈവശപ്പെടുത്തി. കൂടിയ നിരക്ക് ഈടാക്കി ഭക്തർക്ക് മറിച്ചുവിൽക്കുകയായിരുന്നു ലക്ഷ്യം. ദേവസ്വം ബോർഡിന്റെ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വിശദാന്വേഷണത്തിന് ദേവസ്വം വിജിലൻസ് എസ്.പി വി.സുനിൽകുമാറിനെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്നും അന്വേഷിക്കും.

17മുതൽ തുലാംമാസ പൂജയ്ക്കായി അഞ്ചു ദിവസം നടതുറക്കും. ഈ ദിവസങ്ങളിലെത്തുന്ന ഭക്തർക്കായി കഴിഞ്ഞ ഏഴു മുതൽ സന്നിധാനത്തെ വിവിധ ഗസ്റ്ര് ഹൗസുകളിലെ മുറി ബുക്കിംഗിന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തിനകം തന്നെ അഞ്ചു ദിവസത്തെയും മുറികൾ ഭൂരിഭാഗവും ബുക്ക് ചെയ്യപ്പെട്ടു. മുറികൾ കിട്ടാനില്ലെന്ന് ഭക്തർ പരാതിപ്പെട്ടു. തുട‌ർന്ന് ബോർഡ് നടത്തിയ പരിശോധനയിലാണ് ഇടനിലക്കാരുടെ തട്ടിപ്പ് കണ്ടെത്തിയത്.

നേരത്തെ 190 മുറികൾക്കായിരുന്നു ഓൺലൈൻ ബുക്കിംഗിന് സൗകര്യമുണ്ടായിരുന്നത്. ശേഷിക്കുന്നവ ഭക്തർക്ക് അതത് ദിവസം നേരിട്ട് അനുവദിച്ചിരുന്നു. ഇതിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് 400 മുറികളുടേയും ബുക്കിംഗ് ഓൺലൈനാക്കിയത്.

കണ്ടെത്തിയത് വെർച്വൽ

ക്യൂ ലിസ്റ്ര് പരിശോധിച്ച്

1.ദർശനത്തിലുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ലിസ്റ്റും മുറി ബുക്ക് ചെയ്തവരുടെ പേരുകളും ഒത്തുനോക്കിയാണ് തട്ടിപ്പ് കണ്ടെത്തിയത്. മുറി ബുക്ക് ചെയ്തവരിൽ ഭൂരിഭാഗവും വെർച്വൽ ക്യൂ ബുക്കിംഗിൽ ഉൾപ്പെട്ടിട്ടില്ല. ഇതോടെ ഇടനിലക്കാരുടെ ഇടപെടൽ സംശയിച്ചു.

2.മറ്റുള്ളവരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് മുറി ബുക്ക് ചെയ്തതെന്നും കണ്ടെത്തി. ഭർശനത്തിന് എത്തുന്നവരിൽ മുറി ആവശ്യമുള്ളവരെ കണ്ടെത്തി മറിച്ചു വിൽക്കും. കൊള്ള നിരക്ക് ഈടാക്കും. ശബരിമല കേന്ദ്രീകരിച്ചുള്ള ലോബിയാണ് പിന്നിലെന്നാണ് സംശയം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA