SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.10 AM IST

ഛിന്നഗ്രഹങ്ങളിലെ ജലസാന്നിദ്ധ്യം തേടി ടെക്നോപാർക്കിൽ നിന്ന് റോബോപേടകം

hex

 സംവിധാനം, യു.എ.ഇ ബഹിരാകാശ ദൗത്യത്തിലേക്ക്

തിരുവനന്തപുരം: ആസ്‌ട്രോയിഡുകളിലെ (ഛിന്നഗ്രഹം) ജലസാന്നിദ്ധ്യവും ധാതുഘടനയും പഠിക്കാനുള്ള റോബോട്ടിക് പേടകം വികസിപ്പിച്ച് ടെക്‌നോപാർക്കിലെ സ്‌പേസ് സ്റ്റാർട്ടപ്പ് കമ്പനിയായ ഹെക്സ് 20. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യു.എ.ഇ) ബഹിരാകാശ ഗവേഷണ ദൗത്യത്തിൽ ഇതുപയോഗിക്കും. സൗരയൂഥത്തിന്റെ ആയുസുള്ള ആസ്ട്രോയിഡുകളെ കുറിച്ചുള്ള പഠനം പ്രപഞ്ചവും വെള്ളവും രൂപപ്പെട്ടതെങ്ങനെ എന്ന് കണ്ടെത്താൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. ഈ ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ ബഹിരാകാശ പേടകം എം.ബി.ആർ എക്സ്‌പ്ലോറർ എന്ന മുഹമ്മദ് ബിൻ റാഷിദ് എക്സ്‌പ്ലോററി സജ്ജീകരിച്ചിരിക്കുന്നത്.

 നിരീക്ഷിക്കുക ഏഴ് ഛിന്നഗ്രഹങ്ങളെ

2028 മാർച്ചിൽ ജപ്പാനിൽ നിന്ന് വിക്ഷേപിച്ച ശേഷം പേടകം ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആറ് ആസ്‌ട്രോയിഡുകൾക്ക് അരികിലൂടെ പറക്കും. ക്യാമറ സംവിധാനങ്ങളുപയോഗിച്ച് നിരീക്ഷിക്കും. തുടർന്ന് 2034ഓടെ '269 ജസ്റ്റീഷ്യ" എന്ന ഏഴാമത്തെ ഛിന്നഗ്രഹത്തിൽ എത്തിച്ചേരും. 2036ൽ അതിന്റെ ഉപരിതലത്തിലേക്ക് ഒരു ലാൻഡർ ഇറക്കും. ജസ്റ്റീഷ്യയിൽ ഇറങ്ങുന്ന സ്വയം നിയന്ത്രിത ലാൻ‌ഡറാണ് (പേടകം) ഹെക്സ് 20 നിർമ്മിക്കുന്നത്. ഭൂമിയിലേക്ക് വിവരം കൈമാറും. ടി.ഐ.ഐയുടെ പ്രൊപ്പൽഷൻ ആൻഡ് സ്പേസ് റിസർച്ച് സെന്റർ, യു.എ.ഇ ബഹിരാകാശ ഏജൻസി, ഖലീഫ സർവകലാശാല, യു.എ.ഇ സർവകലാശാലയുടെ ദേശീയ ബഹിരാകാശ- ശാസ്ത്ര, സാങ്കേതിക കേന്ദ്രം എന്നിവയാണ് സഹകരിക്കുന്ന മറ്റ് സ്ഥാപനങ്ങൾ.

 മലയാളി യുവാക്കളുടെ കൂട്ടായ്മ

മലയാളി യുവാക്കളുടെ കൂട്ടായ്മയിലാണ് ഹെക്സ് 20 രൂപപ്പെട്ടത്. സ്വകാര്യമേഖലയിൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹം നിർമ്മിച്ചു. ഇപ്പോൾ യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയാകുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സ്വകാര്യകമ്പനി. വെല്ലുവിളി നിറഞ്ഞതായിരുന്ന ലാൻഡറും അതിനാവശ്യമായ സോഫ്ട്‌വെയറും നിർമ്മിക്കാനുള്ള ദൗത്യമെന്ന് സി.ഇ.ഒ അമൽ ചന്ദ്രൻ പറഞ്ഞു. ഇതിന് 15 മാസമെടുത്തു.

 ഛിന്നഗ്രഹങ്ങളെന്നാൽ

സൗരയൂഥത്തിൽ സൂര്യനുചുറ്റും ഭ്രമണം ചെയ്യുന്ന, ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ പാറക്കൂട്ടങ്ങളോ ലോഹവസ്തുക്കളോ . ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലെ ഭ്രമണപഥത്തിൽ സാന്നിദ്ധ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LANDER, HEX20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA