
ചാരുംമൂട് : ശാരീരിക ബുദ്ധിമുട്ടുകളാൽ അവശയായി പാലിയേറ്റിവ് പരിചരണത്തിൽ കഴിഞ്ഞിരുന്ന ആദിവാസി കുടുംബാംഗമായ 63കാരിയെ നന്മ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു. പാലമേൽ ഗ്രാമപഞ്ചായത്ത് പണയിൽ കെ.ഐ.പി കനാലയ്യത്ത് താമസിക്കുന്ന പ്രമോദ് ഭവനത്തിൽ ശോഭയെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജനപ്രതിനിധികളുടെയും പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ഏറ്റെടുത്ത് നൂറനാട് ഇടപ്പോൺ ശാന്തിതീരം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.
2003 ൽ സർക്കാർ പട്ടയം നൽകിയ കെ.ഐ.പി സ്ഥലത്താണ് ശോഭയുടെയും കുടുംബത്തിന്റെയും താമസം. മകനും മാനസികവിഭ്രാന്തിയുള്ള ഭാര്യയും ഇവരുടെ രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം വീട്ടിൽ ആവശ്യമായ പരിചരണം ലഭിക്കാതെ ആരോഗ്യം മോശമായതോടെയാണ് വാർഡ് മെമ്പർ അനിൽകുമാർ നന്മ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ ചാക്കോ, വൈസ് പ്രസിഡന്റ് ധർമ്മപാലൻ, അംഗങ്ങളായ മനോജ് സി.ശേഖർ,ശ്രീനി പണയിൽ, നൂറനാട് എസ്.ഐ ഗോപാലകൃഷ്ണൻ, ജെ.എച്ച്.ഐ സൗമ്യ, ആശ പ്രവർത്തകരായ ശ്രീലേഖ,ലത, പാലിയേറ്റീവ് പ്രവർത്തക ജലജ എന്നിവരുടെ സാന്നിധ്യത്തിൽ നന്മ ട്രസ്റ്റ് ചെയർമാൻ എ.കെ.കടമ്പാട്ട്,ട്രസ്റ്റി വി.പി.ബീജ, കോ-ഓർഡിനേറ്റർ സൂര്യ വിജയകുമാർ, ഓഫീസ് ജീവനക്കാരി ഷൈനി എന്നിവർ ചേർന്നാണ് ശോഭയെ ഏറ്റെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |