പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹെറോയിനുമായി യുവതി പിടിയിൽ. അസാം സ്വദേശിനിയായ ഷാഹിദ ഖാത്തൂണാണിനെയാണ്(25) പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 1.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ചെറിയ ഡപ്പികളിലും സിപ്-ലോക്ക് കവറുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു. പെരുമ്പാവൂർ ടൗൺ പരിധിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്. അസാമിൽ നിന്നെത്തിക്കുന്ന ഹെറോയിൻ ചെറിയ പായ്ക്കറ്റുകളാക്കി 1000 രൂപ നിരക്കിൽ വില്പന നടത്തിവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്.ഐ ജോജോ ജോർജ്, സി.പി.ഓമാരായ ജയന്തി, സിബിൻ, മഞ്ജു, നിഷ, സന്ധ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ആറുമാസക്കാലം പ്രവേശിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനും കുറ്റം ചെയ്തതതിനും