
വൈപ്പിൻ: എറണാകുളം ജില്ലാ പഞ്ചായത്ത് ചെറായി ഡിവിഷനും ജില്ലാ ആയുർവേദ ആശുപത്രിയും കുഴുപ്പിള്ളി സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സ്പെഷ്യാലിറ്റി നേത്ര പരിശോധന ക്യാമ്പ് കുഴുപ്പിള്ളി സഹകരണ ബാങ്ക് ജൂബിലി ഹാളിൽ 15ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് അംഗം കെ.എസ് നിബിൻ ഉദ്ഘാടനം ചെയ്യും. കുഴുപ്പിള്ളി ബാങ്ക് പ്രസിഡന്റ് കെ.കെ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ അനന്തകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ലിജി തദേവൂസ്, വൈസ് പ്രസിഡന്റ് എം.എം പ്രമുഖൻ, എൻ.എസ് സൂരജ്, വർഷ ഹരീഷ്, കെ.എസ് ചന്ദ്രൻ എന്നിവർ സംസാരിക്കും. ഡോ.സുമിത പ്രകാശ് ക്യാമ്പ് വിശദീകരണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |