SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

പൊതുജനാഭിപ്രായം ക്ഷണിച്ചു 

d

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിട്ട് അക്കാഡമിക മികവ്, ഗവേഷണം, നവീകരണം, ഭരണസംവിധാനം, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ പരിവർത്തനം, സമൂഹസേവനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി തയ്യാറാക്കിയ സ്ഥാപന വികസന പദ്ധതിയുടെ കരട് രേഖ പൊതുജനാഭിപ്രായം തേടുന്നതിനായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവകലാശാലയുടെ തത്പരകക്ഷികൾ, വ്യവസായ മേഖലയിലെ പ്രതിനിധികൾ, ഗവേഷകർ, സർക്കാർ വകുപ്പുകൾ, പൊതുജനങ്ങൾ എന്നിവർക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. kufos.ac.in സന്ദർശിക്കുക. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും registrar@kufos.ac.in ഇ-മെയിലിൽ 10നകം അയയ്ക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL