SignIn
Kerala Kaumudi Online
Sunday, 12 July 2026 5.06 AM IST

'ഭർത്താവാണ് പ്രതി'; സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഭാര്യ കോടതിയിൽ, പിന്നാലെ കേസും

scooter

കോലഞ്ചേരി: സ്കൂട്ടർ അപകടത്തിൽ പരിക്കേൽക്കാൻ കാരണക്കാരൻ ഭർത്താവാണെന്ന് ആരോപിച്ച് ഭാര്യ കോടതിയിലെത്തി. പിന്നാലെ ഭർത്താവിനെതിരെ കേസുമായി. കുന്നത്തുനാട്ടിലാണ് അസാധാരണമായ ഈ കേസ് രജിസ്റ്റർ ചെയ്തത്. സ്കൂട്ടർ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയെന്നാരോപിച്ച് സ്വന്തം ഭർത്താവിനെതിരെ വെങ്ങോല അറയ്ക്കപ്പടി പുതുക്കുടി വീട്ടിൽ സൈനബ (47) കോടതിയെ സമീപിക്കുകയായിരുന്നു. കോലഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്വകാര്യ പരാതി സ്വീകരിച്ച് അന്വേഷണത്തിനായി കുന്നത്തുനാട് പൊലീസിന് കൈമാറി. ഭർത്താവ് യൂസഫിനെതിരെ പൊലീസ് ക്രിമിനൽ കേസ് എടക്കുകയും ചെയ്തു.

പരാതിയിൽ പറയുന്നതനുസരിച്ച്, കഴിഞ്ഞ ഏപ്രിൽ 16ന് രാത്രി ഒൻപതരയോടെ ഭർത്താവ് ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ചീനിക്കുഴി റബർ പാർക്ക് റോഡിലെ എ.ടി.എം കൗണ്ടറിന് സമീപമുള്ള ഹമ്പിൽ എത്തിയപ്പോൾ അമിതവേഗത്തിലും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് സൈനബ റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ മുഖത്തും പുരികത്തിനും ഗുരുതര പരിക്കേറ്റതായും പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL