
അങ്കമാലി: പദ്ധതിവിഹിതം വെട്ടിക്കുറച്ച സർക്കാർ തീരുമാനം പിൻവലിക്കുക, അശാസ്ത്രീയമായ മാസ്റ്റർപ്ളാൻ പുന:പരിശോധിക്കുക, തെരുവുനായ ശല്യം പരിഹരിക്കുക, ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, യു.ഡി.എഫ് ഭരണസമിതി ഉദ്ഘാടനം ചെയ്ത പൊതുശ്മശാനം ഉടൻ യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി നഗരസഭ കാര്യാലയത്തിന് മുൻപിൽ എൽ.ഡി.എഫ് ധർണ നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിജു പൗലോസ്, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി റെജീഷ്, ലോക്കൽ സെക്രട്ടറി സജി വർഗീസ്, ഗ്രേസി ദേവസി, സച്ചിൻ ഐ.കുര്യാക്കോസ്, ടി.വൈ.ഏല്യാസ്, സ്ഥിരംസമിതി അദ്ധ്യക്ഷ വിനീത ദിലീപ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |