SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.54 PM IST

ലോകകപ്പ് ആലസ്യത്തിൽ കൊച്ചി !

fifa

കൊച്ചി: ലോകകപ്പ് ഫൈനൽ ആവേശപ്പോരാട്ടം കണ്ട് പുലർച്ചെയോടെ കിടന്നുറങ്ങിയ നാട് ഇന്നലെ ഉണർന്നത് 'കോട്ടുവാ" ലഹരിയിലാണ്! കളി കണ്ട് ഉറക്കമിളച്ച പിള്ളേർക്ക് സ്‌കൂൾ അവധി പ്രഖ്യാപിച്ചത് പെരുന്നാൾ സന്തോഷമായപ്പോൾ, മുതിർന്നവരുടെ കാര്യം വലിയ കഷ്ടത്തിലായി.ഐ.ടി പാർക്കുകളിലും ഓഫീസുകളിലും ആളുകൾ ജോലി ചെയ്തത് പകുതി തുറന്ന കണ്ണുകളുമായാണ്. മോണിറ്ററിലേക്ക് നോക്കി ഉറക്കം തൂങ്ങുന്ന പ്രോഗ്രാമർമാരും ഫയലുകൾക്ക് മുകളിൽ തലവച്ച് ഉറങ്ങുന്ന ഓഫീസ് ജീവനക്കാരും ഇന്നലത്തെ കൗതുക കാഴ്ചയായി. പലരും ചൂട് കട്ടൻചായയിൽ അഭയംതേടി. ബസുകളിലും മെട്രോയിലും തിരക്കു കുറഞ്ഞു. വാണിജ്യകേന്ദ്രങ്ങളിൽ പൊതുവേ ആലസ്യത്തിന്റെ ദിനമായിരുന്നു ഇന്നലെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL