
മൂവാറ്റുപുഴ: പ്രൊഫ. എം.കെ. സാനുമാസ്റ്ററുടെ സ്മരണയ്ക്കായി മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാനുമാസ്റ്റർ സ്മാരക പ്രഥമ പുരസ്കാരത്തിന് ഡോ. കെ.ആർ മീരയെ തിരഞ്ഞെടുത്തു. മലയാള സാഹിത്യത്തിന് നൽകിയിട്ടുള്ള സമഗ്ര സംഭാവന കണക്കിലെടുത്താണ് ഡോ. കെ.ആർ. മീരയെ തിരഞ്ഞെടുത്തതെന്ന് അജു ഫൗണ്ടേഷൻ രക്ഷാധികാരി ഗോപി കോട്ടമുറിക്കൽ പറഞ്ഞു. 50001 രൂപയും പ്രശംസ പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. ജെ. പ്രസാദ്, അഡ്വ. ടി.കെ. സുരേഷ് എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റിയിൽ. ഓഗസ്റ്റ് 2ന് രാവിലെ 10.30ന് മൂവാറ്റുപുഴ ശ്രീനാരായണ ബി.എഡ്. സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ. ജെ. പ്രസാദ് അവാർഡ് സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |