SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.56 AM IST

തിരക്ക് കൂടി, മെട്രോയ്ക്ക് അധിക സർവീസുകൾ

metro

കൊച്ചി: നഗരത്തിലെ യാത്രാത്തിരക്ക് കുറയ്ക്കാൻ കൊച്ചി മെട്രോയിൽ പുതിയ ക്രമീകരണം. പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തും. പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ നിലവിൽ വരും. കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ വൻ വർദ്ധന കണക്കിലെടുത്താണ് കൊച്ചി മെട്രോ റയിൽ ലിമിറ്റഡിന്റെ തീരുമാനം.

മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. ഈ കാലയളവിൽ യാത്രക്കാരുടെ പ്രതികരണങ്ങളും എണ്ണത്തിലുണ്ടാകുന്ന മാറ്റങ്ങളും പ്രവർത്തനക്ഷമതയും കെ.എം.ആർ.എൽ വിലയിരുത്തും. ശേഷം ആവശ്യമായ മാറ്റങ്ങളോടെ പദ്ധതി സ്ഥിരപ്പെടുത്തുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാർക്ക് ട്രെയിനിനായി കാത്തുനിൽക്കുന്ന സമയം ഗണ്യമായി കുറയുകയും തിരക്കേറിയ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കപ്പെടുകയും കൂടുതൽ വേഗമേറിയതും സുഗമവും വിശ്വാസ്യതയുള്ളതുമായ യാത്രാനുഭവം ലഭ്യമാകുകയും ചെയ്യും.

 എട്ട് അധിക സർവീസുകൾ

ഇന്ന് രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7 വരെയും ട്രെയിനുകൾ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളയിൽ സർവീസ് നടത്തും. ഇതിനായി ഈ സമയങ്ങളിൽ പ്രതിദിനം എട്ട് അധിക ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL