SignIn
Kerala Kaumudi Online
Friday, 24 July 2026 2.28 AM IST

പിറവത്ത് വ്യാപാരോത്സവ് ആരംഭിച്ചു

piravom-marchant

പിറവം: ഉത്സവ സീസണിൽ വ്യാപാര മേഖലയെ സജീവമാക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനുമായി പിറവം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 'വ്യാപാരോത്സവത്തിന്' തുടക്കമായി. അസോസിയേഷൻ പ്രസിഡന്റ് ആൽബിൻ പാവോടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ​പിറവത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത തുകയ്ക്ക് പർച്ചേസ് ചെയ്യുന്നവർക്കാണ് സമ്മാനങ്ങൾ നേടാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 18 വരെയാണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് കൂപ്പണുകൾ ലഭിക്കുക. മെഗാ നറുക്കെടുപ്പ് സെപ്റ്റംബർ 20-ന് നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL