
കിഴക്കമ്പലം: കൺസ്ട്രക്ഷൻ എക്വുപ്മെന്റ് ഓണേഴ്‌സ് അസോസിയേഷന്റെ മരണാനന്തര ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം വി.പി. സജീന്ദ്രൻ എം.എൽ.എ കൈമാറി. ജില്ലാ പ്രസിഡന്റ് ലിജു ടി. സാജു, സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ, സംസ്ഥാന ജനറൽ സെക്രട്ടറി സമീർബാബു, ജില്ലാ സെക്രട്ടറി ടി.എം. ജിൻസാദ്, ട്രഷറർ ഫ്രാങ്ക്ളിൻ കെ.ജോയ്, മുഹമ്മദ് സൈനുദ്ധീൻ, വിൻസ് മാത്യു, സെബി സെബാസ്റ്റ്യൻ, ബ്രിൻസ് എബ്രഹാം, അബ്ദുൽ റഹീം, എം.എം.മൂസ, ഇസ്മായിൽ, മേഖലാ സെക്രട്ടറി കെ.എ. സുഭാഷ്, എബിൻ മത്തായി, എബിൻ ജോസഫ്, സുരേഷ് വാര്യർ എന്നിവർ സംസാരിച്ചു. പട്ടിമറ്റം മേഖല അംഗം ഇ.ആർ. രാജേഷിന്റെ കുടുംബത്തിനാണ് ധനസഹായം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |