SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

ലക്ഷദ്വീപിന് സാക്ഷരതാ പദവി

laks

കൊച്ചി: ലക്ഷദ്വീപിനെ നൂറു ശതമാനം സാക്ഷരത നേടിയ കേന്ദ്രഭരണ പ്രദേശമായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ വകുപ്പ് ദ്വീപുകളിൽ നടത്തിയ സർവേയിൽ നിരക്ഷരരായ 1,113 മുതിർന്ന വ്യക്തികളെ കണ്ടെത്തിയിരുന്നു. ഇവർക്ക് അടിസ്ഥാന സാക്ഷരതയും സംഖ്യാജ്ഞാനവും ഉറപ്പാക്കാൻ ‘ഉല്ലാസ് – നവഭാരത് സാക്ഷരതാ പരിപാടി’ സംഘടിപ്പിച്ചു. പഠിതാക്കളെ വീടുകളിലെത്തി മൂല്യനിർണയം നടത്തി. എല്ലാ പഠിതാക്കളും പ്രത്യേക പരീക്ഷ വിജയിച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേന്ദ്രാവിഷ്കൃത പദ്ധതിയാണ് 'ഉല്ലാസ്', 15 വയസും മുകളിലും പ്രായമുള്ള നിരക്ഷരരായ വ്യക്തികൾക്ക് അടിസ്ഥാന സാക്ഷരതയും സംഖ്യാജ്ഞാനവും ആജീവനാന്ത പഠനാവസരങ്ങളും ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LAKSHADWEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL