
അങ്കമാലി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അങ്കമാലിയിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ഐ പൗലോസ്, സെക്രട്ടറി പി.വി പപ്പൻ എന്നിവർ സംസാരിച്ചു. പി. കെ വർഗീസ്. പി.കെ.ഷീല, റീന ദേവസി, എം.കെ ജോസഫ്, എം.ജി രാജഗോപാൽ, എം.ജി ഗോപിനാഥ്, വി.വി ഓസേഫ് ജി. തുളസീധരൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |