SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

ജോസ് മാവേലി നാലാമതും ദേശീയ വെറ്ററൻ ചാമ്പ്യൻ

mavely

ആലുവ: അഞ്ചാമത് ദേശീയ വെറ്ററൻ ചാമ്പ്യൻഷിപ്പിൽ നാല് സ്വർണമടക്കം അഞ്ച് മെഡലുകൾ നേടി ആലുവ സ്വദേശി ജോസ് മാവേലി നാലാം തവണയും ദേശീയ ചാമ്പ്യൻഷിപ്പ് നിലനിറുത്തി. കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ വെറ്ററൻ സ്പോർട്സ് ആൻഡ് ഗെയിംസ് നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. വ്യക്തിഗത വിഭാഗത്തിൽ 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയ ജോസ് മാവേലി, ഗ്രൂപ്പ് ഇനങ്ങളായ പുരുഷ വിഭാഗം 4 x 400 മീറ്റർ റിലേയിലും 4 x 400 മീറ്റർ മിക്സഡ് റിലേയിലും സ്വർണം നേടി സംസ്ഥാനത്തിന്റെ അഭിമാനമായി. ആലുവ ജനസേവ ശിശുഭവൻ സ്ഥാപകനും ചെയർമാനുമാണ് ജോസ് മാവേലി. 2004ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യൻ മീറ്റിൽ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററൻ ഓട്ടക്കാരൻ എന്ന പദവി നേടിയിരുന്നു. 2006ൽ ബംഗളൂരുവിൽ നടന്ന ഏഷ്യൻ മീറ്റിൽ 100 മീറ്ററിൽ വെള്ളിമെഡലും 2010ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ മീറ്റിൽ വെങ്കലമെഡലും സ്വന്തമാക്കി.

പ്രായം കായികമികവിന് തടസമല്ല. എന്റെ വിജയം കായികപ്രേമികൾക്കും യുവതാരങ്ങൾക്കും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ജോസ് മാവേലി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MAVELY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL