SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

ടാക്സിക്കാരുടെ സംഘർഷം: നാല് പേർക്കെതിരെ കേസ്

taxi

നെടുമ്പാശേരി: വിമാനത്താവളത്തിൽ ഓൺലൈൻ ടാക്സിക്കാരും പ്രീപെയ്ഡ് ടാക്സിക്കാരും തമ്മിലുള്ള സംഘർഷം പതിവായതോ‌ടെ പൊലീസ് കേസെടുത്തു തുടങ്ങി. പല ദിവസങ്ങളിലും ഇത്തരത്തിൽ ഏറ്റുമുട്ടുകയും പിന്നീട് പരസ്പരം ഒത്തുതീർപ്പാക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇവർ തമ്മിലുള്ള സംഘർഷത്തിന്റെ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഓൺലൈൻ ടാക്സിക്കാരെ മർദ്ദിച്ച, കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL