
കൊച്ചി: മലയാളത്തിലെ വനിത സംവിധായകരുടെ സിനിമകളുടെ പ്രദർശനം തിങ്കളാഴ്ച എറണാകുളം ചാവറ ലൈബ്രറി ഹാളിൽ നടക്കും. ചലച്ചിത്ര വികസന കോർപ്പറേഷന്റെ സഹകരണത്തോടെ കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററുമാണ് സംഘാടനം. വൈകിട്ട് 3.30ന് ഐ.ജി. മിനി സംവിധാനം ചെയ്ത "ഡിവോഴ്സ് ", 6.30ന് ശിവരഞ്ജിനിയുടെ "വിക്ടോറിയ." നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ നിന്നും സംവിധാനത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് മിനി. 25 ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുംബയിൽ കമ്മ്യൂണിക്കേഷൻ ഡിസൈനിൽ ഗവേഷണം നടത്തുന്ന ശിവരഞ്ജിനിയുടെ പ്രഥമ സിനിമയാണ് വിക്ടോറിയ. നല്ല നവാഗത സംവിധായികക്കുള്ള "ഫിപ്രെസ്കി" പുരസ്കാരവും ലഭിച്ചു. ഫോൺ: 9496334492
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |