
കൊച്ചി: വാഹനങ്ങളുടെ അനധികൃത പാർക്കിംഗിനും നിയമവിരുദ്ധ രൂപമാറ്റങ്ങൾക്കുമെതിരെ നടപടികൾ ശക്തമാക്കി. സ്പെഷ്യൽ ഡ്രൈവ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 122 കേസുകൾ. 1,84,750 രൂപ പിഴ ചുമത്തി. ആലുവ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, കാക്കനാട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. റോഡരികിലെ അനധികൃത പാർക്കിംഗ്, കാഴ്ച മറയ്ക്കുന്ന തീവ്ര വെളിച്ചമുള്ള ലൈറ്റുകൾ, ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഹോണുകൾ, വാഹനങ്ങളുടെ രൂപമാറ്റങ്ങൾ എന്നിവയ്ക്കെതിരെയായിരുന്നു നടപടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർ.ടി.ഒ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |