കട്ടപ്പന : ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി ജില്ലാ ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു) മേഖലാ വാഹന പ്രചാരണ ജാഥകൾ നാളെ നടത്തും. ജില്ലാ സെക്രട്ടറി എം സി ബിജു ക്യാപ്ടനായ ജാഥയിൽ വൈസ് പ്രസിഡന്റ് ടി വി ശശി വൈസ് ക്യാപ്ടനും ട്രഷറർ എം ലക്ഷ്മണൻ മാനേജരുമാണ്. രാവിലെ 8ന് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി എം ജോൺ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ ആർ സോദരൻ നയിക്കുന്ന കുമളി മേഖലാ ജാഥ രാവിലെ 8ന് ചേറ്റുകുഴിയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ .തിലകൻ ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി മേരി ഉദ്ഘാടനംചെയ്യും.. ഇന്ധനവില വർധന പിൻവലിക്കുക, പൊതുവാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകുക, തൊഴിലാളിദ്രോഹ ലേബർകോഡ് ഉപേക്ഷിക്കുക, മോട്ടോർ തൊഴിലാളികൾക്ക് ഇഎസ്‌ഐ അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ എന്നും എം സി ബിജു, കെ ആർ സോദരൻ, സി ജെ ജോമോൻ, ഫൈസൽ ജാഫർ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |