SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.55 PM IST

സായന്തനക്കൂട്ടം ആരംഭിച്ചു

deepakcounsilor-final
മുപ്പത്തിരണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സായന്തനകുട്ടം നഗരസഭ വൈസ് ചെയർമാൻ കെ.ദീപക് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: മുപ്പത്തിരണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സായന്തനകുട്ടം നഗരസഭ വൈസ് ചെയർമാൻ കെ.ദീപക് ഉദ്ഘാടനം ചെയ്തു. വാർഡിലെ വയോജനങ്ങൾ, യുവതി - യുവാക്കൾ തുടങ്ങി വിവിധമേഖലയിലുള്ള ജനങ്ങൾ മാസത്തിലൊരിക്കൽ ഒത്തുചേരുകയാണ് ലക്ഷ്യമിടുന്നത്. അതൊടൊപ്പം വാർഡിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, തുടങ്ങി വ്യത്യസ്തമാർന്ന പരിപാടികളും സായന്തനകൂട്ടത്തിൽ അവതരിപ്പിക്കും. വാർഡ് കൗൺസിലർ കവിത അജിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വികസന സമിതി അംഗങ്ങളായ ജയ്സൺ പി.കെ, തണൽ റസിഡൻസ് സെക്രട്ടറി ജിജി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ നടന്നു. വാർഡ് വികസന സമിതി കൺവീനർ വി.വി ഷാജി സ്വാഗതവും കെ.പി ചന്ദ്രൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL