മുട്ടം: സൂര്യകല സ്വയംസഹായ സംഘത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി സതീഷ് നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് പി.സി ബൈജുമോൻ അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പ്സംരംഭകത്വ രജിസ്റ്റർ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസിൽ സെബാസ്റ്റ്യനും ആദ്യ അംഗത്വ കാർഡ് പ്രകാശനം വാർഡ് മെമ്പർ വിഷ്ണു സജിയും നിർവ്വഹിച്ചു. സൂര്യകല സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ആവശ്യമായ നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം മുട്ടം കൃഷി അസിസ്റ്റന്റ് ഇ.ജി ജിജീഷ് കുമാർ നിർവഹിച്ചു. മുൻപഞ്ചായത്ത് മെമ്പർ പി.എസ് സതീഷ്, ഭരണഘടനാ സംരക്ഷണവേദി ചെയർമാൻ ജയിംസ് കോലാനി, ഗ്രാമീണ വനിതാ കർഷകശ്രീ ജേതാവ് രാധാമണി സോമൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡെസിൻ ജോയി പി നൈനാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.എൻ ചന്ദ്രബോസ് സ്വാഗതവും സി.കെ ബിജു നന്ദിയും പറഞ്ഞു. സന്തോഷ് കുട്ടപ്പൻ, സിറിൽ ജോൺസൺ, ഇ.ജി സജി, മനോജ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |