SignIn
Kerala Kaumudi Online
Monday, 12 October 2026 2.40 AM IST

അദ്ധ്യാപക അവാർഡ് വിതരണം ചെയ്തു

കട്ടപ്പന : മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി അദ്ധ്യാപക അവാർഡ് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ കട്ടപ്പന ഡിവൈ.എസ്.പി റെജി എം. കുന്നിപ്പറമ്പൻ, കട്ടപ്പന ഗവ. ട്രൈബൽ സ്‌കൂൾ പ്രിൻസിപ്പൽ മിനി ഐസക്, ജെ.പി.എം കോളേജ് പ്രിൻസിപ്പൽ ഡോ. വി. ജോൺസൺ, പുളിയന്മല ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകൻ പ്രൊഫ. പി.വി. ദേവസ്യ, ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജിജിമോൾ മാത്യു, വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ് അദ്ധ്യാപിക ജിജാമോൾ എബ്രഹാം, യു.പി.എസ് പ്രഥമാദ്ധ്യാപകൻ ബിനോയി മാത്യു, വള്ളക്കടവ് സ്‌നേഹസദൻ സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപിക സി. ജെസി മരിയ, വെള്ളയാംകുടി അസീസി സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപിക സിസ്റ്റർ അൻസീന,റിട്ട. ഹെഡ്മാസ്റ്റർ തോമസ് ജോസഫ്, റിട്ട. ഹെഡ്മിസ്ട്രസ് സി.എം. മേരിക്കുട്ടി എന്നിവർക്കാണ് അവാർഡ് വിതരണം ചെയ്തത്. ക്ലബ് പ്രസിഡന്റ് ജേക്കബ് കോര അദ്ധ്യക്ഷനായി. ജെ.പി.എം കോളേജ് മാനേജർ ഫാ. ഡോ. ജോൺസൺ മുണ്ടിയത്ത്, അമൽ മാത്യു, അഡ്വ. ജോർജ് വേഴമ്പത്തോട്ടം എന്നിവർ സംസാരിച്ചു. ലൂക്ക ജോസഫ്, ഡോ. എം.ജെ. വിജയ്, വി.ഡി. അബ്രഹാം, ഫാ. പ്രിൻസ് തോമസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL