SignIn
Kerala Kaumudi Online
Monday, 12 October 2026 2.40 AM IST

അജ്ഞാതസംഘം രാത്രിയിൽ ഹോട്ടൽ അടിച്ച് തകർത്തു

അടിമാലി: അടിമാലി ബസ്റ്റാന്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ ഹോട്ടൽ അജ്ഞാത സംഘം രാത്രിയിൽ അടിച്ച് തകർത്തു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഹോട്ടലിന്റെ വാട്ടർ ടാങ്ക്,വാട്ടർ ഫിൽറ്റർ ബാത്ത്റൂമുകൾ എല്ലാം അടിച്ചു തകർത്തിട്ടുണ്ട്. ഇന്നലെ രാവിലെ ഹോട്ടൽ തുറക്കാൻ എത്തിയപ്പോഴാണ് അക്രമം നടന്ന വിവരം ഹോട്ടൽ ഉടമ അറിയുന്നത്. സംഭവം സംബന്ധിച്ച് ഹോട്ടലുടമ അടിമാലി പൊലീസിൽ നൽകിയ പരാതിയുടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിമാലി മർച്ചന്റ്സ് അസോസിയേഷൻ അംഗമായ സ്വദേശി രാധാകൃഷ്ണനാണ് ഹോട്ടൽ നടത്തുന്നത്.ഹോട്ടൽ പ്രവർത്തിക്കുന്ന സ്ഥലം ലീസിനെടുത്ത് ഇദ്ദേഹം തന്നെയാണ് കെട്ടിടം നിർമ്മിച്ച് ഹോട്ടലിന്റെ പ്രവർത്തനം തുടങ്ങിയത്.അടിമാലി സ്വദേശി പുത്തയത്ത് വർഗീസിന്റെതാണ് സ്ഥലം.പ്രതിമാസം നാൽപതിനായിരം രൂപയാണ് രാധാകൃഷ്ണൻ തറവാടകയായി നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായും പറയപ്പെടുന്നു. ഇതിനിടയിലാണ് ശനിയാഴ്ച രാത്രി അജ്ഞാത സംഘം ഹോട്ടലും അനുബന്ധ സംവിധാനങ്ങളും അടിച്ചുതകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് അടിമാലി മർച്ചന്റ് അസോസിയേഷൻ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും അസോസിയേഷൻ പ്രസിഡന്റ് പി.എം. ബേബി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL