
ശനിയാഴ്ച 153 ഇടങ്ങളിൽ പരിശോധന
കൊച്ചി: ശനിയാഴ്ച രാത്രി കൊച്ചി സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനകളിൽ 13.250 ഗ്രാം രാസലഹരിയുമായി യുവാവ് അറസ്റ്റിലായി. ചേരാനല്ലൂർ കാളീശ്വരി-കപ്പേള റോഡിൽ ശ്രീ ശ്രീ രവിശങ്കർ സ്കൂളിന് സമീപത്തെ റെസിഡൻസിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മുളവുകാട് ടവർലൈൻ അരീപറമ്പിൽ വീട്ടിൽ എ.പി. ഷാരുൺ (31) ചേരാനല്ലൂർ പൊലീസിന്റെ പിടിയിലായത്.
രണ്ടാംനിലയിലെ മുറിയിൽ രാസലഹരി വിതരണത്തിന് തയ്യാറെടുക്കവേയാണ് പ്രതി പിടിയിലായത്. എം.ഡി.എം.എ അളന്നു തിട്ടപ്പെടുത്താനുള്ള ഡിജിറ്റൽ ത്രാസ്, നിറയ്ക്കാനുള്ള സിപ്പ് ലോക്ക് കവറുകൾ, മയക്കുമരുന്ന് ഇടപാടിലൂടെ കിട്ടിയ 17000 രൂപ എന്നിവ മുറിയിലുണ്ടായിരുന്നു. പെയിന്റിംഗ്, ജിപ്സം ബോർഡ് പണിക്കാരനായ ഷാരുൺ ബംഗളൂരുവിൽ നേരിട്ട് പോയി വാങ്ങിയ രാസലഹരിയുമായിട്ടാണ് ഇവിടെ മുറി വാടകയ്ക്ക് എടുത്തത്. മുളവുകാട്. ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗിച്ചതിന് നേരത്തേ കേസുകളിൽ പ്രതിയാണ്.
ചേരാനല്ലൂർ എസ്.എച്ച്.ഒ വി.എസ്. വിശ്വജിത്ത്, എ.എസ്.ഐ ഷിബു ജോസഫ്, സി.പി.ഒമാരായ ദിലീപ് കുമാർ, അനിൽകുമാർ, കെ.ബി സിന്ധ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രത്യേക കോമ്പിംഗിന്റെ ഭാഗമായി 153 ഇടങ്ങളിൽ പരിശോധന നടന്നു. 34 കേസുകളിലായി 37 പേർ പിടിയിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |