SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.09 PM IST

ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി

ph-1
ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകുന്നു

കണ്ണൂർ: ജില്ലയിലെ വിവിധ ഇടങ്ങളിൽ ഉന്നതർക്കു മാത്രം അംഗത്വമുള്ള വിവിധ ക്ലബ്ബുകളുടെ പേരിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്നും ബിസിനസ്സുകാരും ഉദ്യോഗസ്ഥരും മറ്റുമുള്ള ക്ലബ്ബുകളിൽ യാതൊരുവിധ ലൈസൻസും ഇല്ലാതെ മദ്യം അടക്കമുള്ള ലഹരി വസ്തുക്കൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് പതിവാണെന്നും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപെട്ട് ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി. പൊലീസുകാർ ഇത്തരക്കാരുടെ ഉന്നത സ്വാധീനം കാരണം പലപ്പോഴും കേസെടുക്കാനോ നടപടിയെടുക്കാനോ തയ്യാറാകുന്നില്ലെന്നും ഇവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ലതീഷ്, രഞ്ജിത്ത് സർക്കാർ എന്നിവരാണ് നിവേദനം നൽകിയത്.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL