SignIn
Kerala Kaumudi Online
Saturday, 24 October 2026 7.36 AM IST

ലൈബ്രറി കൗൺസിൽ പുസ്തകോത്സവം തുടങ്ങി

book
ലൈബ്രറി കൗൺസിൽ പുസ്തകോത്സവം അഡ്വക്കറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ലൈബ്രറി കൗൺസിൽ പുസ്തകോത്സവം കൊവ്വൽപള്ളിയിൽ അഡ്വക്കറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി.വി രമേശൻ അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം മുഖ്യാതിഥിയായി. കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. പി.വി.കെ പനയാൽ ആമുഖ ഭാഷണം നടത്തി. ജില്ലയിലെ 10 ഗ്രന്ഥശാലകൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ദിലീപ്കുമാർ ഉപഹാരങ്ങൾ സമ്മാനിച്ചു. സുറാബിന്റെ വീട്ടിൽ കയറിയ മഴ എന്ന പുസ്തകവും രാജൻ കൊടക്കാടിന്റെ ജീവന്റെ വിലയേറിയ കളികൾ എന്ന പുസ്തകവും കവി ദിവാകരൻ വിഷ്ണുമംഗലം പ്രകാശനം ചെയ്തു. എ.കെ ശശിധരൻ ഏറ്റുവാങ്ങി. എച്ച്.കെ ദാമോദരൻ നഗറിലാണ് പുസ്തകോത്സവം നടക്കുന്നത്. സാംസ്കാരിക പരിപാടികൾ വി. ശശി നഗറിലാണ്. പുസ്തകോത്സവം ഞായറാഴ്ച വൈകീട്ട് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL