മാവുങ്കാൽ: മൂലക്കണ്ടം ഷാവേസ് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. ഭഗത് സിംഗ് നഗറിലെ ക്ലബ്ബ് ഓഫീസിൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി വിജയികളെയും കിയോ എൻട്രൻസിൽ 86-ാം റാങ്ക് നേടിയ സാരംഗ് സുനിൽ, സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.കോം മൂന്നാം സ്ഥാനം നേടിയ കെ. പ്രജിന, യു.എസ്.എസ് വിജയി കെ. കാർത്തിക്, എൽ.എസ്.എസ് വിജയി എസ്. ആർജവ് തുടങ്ങിയ കുട്ടികൾ അനുമോദനം ഏറ്റുവാങ്ങി. പ്രസിഡന്റ് സി.പി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഷിജി അഭിലാഷ്, മനോജ് കാരക്കുഴി, ടി.വി പത്മിനി, കെ.പി സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എം. സുധാകരൻ സ്വാഗതവും വിനോദ് കണ്ണോത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |