SignIn
Kerala Kaumudi Online
Saturday, 11 July 2026 12.54 PM IST

ജൂനിയർ അറ്റ്ലറ്റിക്സ്: സ്വാഗതസംഘമായി

കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ഒക്ടോബർ 3 മുതൽ 6 വരെ നടക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റിന്റെ സ്വാഗതസംഘമായി. അദ്ധ്യക്ഷനായി കൊല്ലം കോർപ്പറേഷൻ മേയർ എ.കെ. ഹഫീസിനെയും വൈസ് ചെയർമാൻമാരായി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ ചെയർമാൻ ഷിബു പ്രഭാകരൻ എന്നിവരെയും വർക്കിംഗ് പ്രസിഡന്റായി ബി.പ്രേമാനന്ദനെയും തിരഞ്ഞെടുത്തു 12 ലക്ഷത്തിന്റെ ബഡ്ജറ്റ് സെക്രട്ടറി ഡോ.ജെ.ജയരാജ് അവതരിപ്പിച്ചു. പ്രകാശൻ പിള്ള ചെയർമാനും രാജ്മോഹൻ വൈസ് ചെയർമാനുമായി ഫിനാൻസ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയർ ഉദയ സുകുമാരൻ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സദക്കത്ത്, ഡോ.കെ. രാമഭദ്രൻ, കൃഷ്ണഭദ്രൻ, അനിലാൽ എന്നിവർ സംസാരിച്ചു. 25 വർഷത്തിനുശേഷമാണ് ജില്ലയിൽ മീറ്റ് നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL