SignIn
Kerala Kaumudi Online
Saturday, 11 July 2026 12.47 PM IST

പീഡന കേസിൽ യുവാവ് അറസ്റ്റിൽ

arrest

കൊല്ലം: അമ്പലപ്പുഴ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. കളമശേരി വട്ടേക്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം ചടയമംഗലം ഇടക്കി​ടം ആക്കോണം സച്ചുഭവനിൽ സച്ചുമോനാണ് (25) പിടിയിലായത്. സെയിൽസ്‌‌മാനായി ജോലിചെയ്യുന്ന യുവാവ് വിവാഹം കഴിച്ചുകൊള്ളാമെന്ന ഉറപ്പിൽ വട്ടേക്കുന്നത്തെ വീട്ടിൽ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായാണ് കേസ്. ഗർഭിണിയായതോടെ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയ പ്രതി ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചതായി പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL