SignIn
Kerala Kaumudi Online
Thursday, 16 July 2026 3.42 AM IST

22.5 ശതമാനം ബോണസ് നൽകണം

കൊട്ടാരക്കര: കേരളത്തിലെ കശുഅണ്ടി തൊഴിലാളികൾക്ക് 22.5 ശതമാനം ബോണസും 15,000 രൂപ അഡ്വാൻസും നൽകണമെന്നും മാസ ശമ്പളക്കാർക്ക് മൂന്നര മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് കാഷ്യു വർക്കേഴ്സ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ (കെ.ടി.യു.സി) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു സംസ്ഥാന നേതൃ യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ചിരട്ടക്കോണം സുരേഷ്, കല്ലട ഫ്രാൻസിസ്, ആർ.രാജശേഖരൻ പിള്ള, എസ്. മണിമോഹൻ നായർ, നെടുവത്തൂർ ചന്ദ്രശേഖരൻ, ബി.രാജൻ, അമ്പലക്കര ജോസ്, പ്രസാദ് പനവേലി, പൊടിയമ്മ, മിനി, കനകലത, അമ്പിളി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL