SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.19 PM IST

ഉഴവൂർ വിജയൻ അനുസ്മരണം

uzha

കൊല്ലം: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ വാഗ്മിയുമായിരുന്ന ഉഴവൂർ വിജയന്റെ ആറാമത് ചരമവാർഷികം 23ന് കൊല്ലത്ത് നടക്കുമെന്ന് എൻ.സി.പി (സെക്കുലർ) ജില്ലാ പ്രസിഡന്റ് ജി.പത്മാകരൻ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് കടപ്പാക്കട എ സി.ഷണ്മുഖദാസ് ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വർക്കല ബി.രവികുമാർ ഉദ്ഘാടനം ചെയ്യും. എൻ.സി.പി സെക്കുലറിന്റെ പുതിയ ഭരണഘടനയുടെ കരട് പ്രമേയം യോഗത്തിൽ ചർച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി എസ്.പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തും. ആർ.കെ.ശശിധരൻ പിള്ള, കെ.ധർമ്മരാജൻ, അഡ്വ. കെ.എസ്.രാജീവ് എന്നിവർ മുഖ്യാതിഥികളാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL