SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.56 AM IST

ബൈക്ക് മോഷ്ടിച്ചു

ty

​കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള പുതിയ ബൈക്ക് മോഷണം പോയി. കെ.എൽ 25 എസ് 5593 നമ്പരിലുള്ള ബൈക്ക് ​കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന് എതിർവശത്ത് പ്രവർത്തിക്കുന്ന 'ഹാജിയാർ ചിക്കൻ സ്റ്റാളിന്' മുന്നിലാണ് പാർക്ക് ചെയ്തിരുന്നത്. സ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി രണ്ട് മാസത്തിനിടെ നടക്കുന്ന പതിനഞ്ചാമത്തെ മോഷണമാണിത്.

​കഴിഞ്ഞയാഴ്ച കുളത്തൂപ്പുഴയിലെ രണ്ട് പെട്രോൾ പമ്പുകൾ കുത്തിത്തുറന്ന് പണം അപഹരിച്ചിരുന്നു. പൊലീസിന്റെയും പ്രദേശവാസികളുടെയും കണ്ണുവെട്ടിച്ച് മോഷണപരമ്പര തുടരുന്നത് നാട്ടുകാരിൽ ഭീതി പരത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL