
കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷനിലും കാപ്പെക്സിലും മുടങ്ങിയ ഗ്രാറ്റുവിറ്റി ഉടൻ അനുവദിക്കണമെന്ന് സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കാപ്പെക്സിൽ നിന്ന് പെൻഷനായവർക്ക് 2021 മുതൽ ഗ്രാറ്റുവിറ്റി കുടിശ്ശികയാണ്. കാഷ്യു ഐ.ആർ.സി വിളിച്ചുചേർത്ത് തൊഴിലാളികളുടെ ബോണസും ജീവനക്കാരുടെ ശമ്പള വർദ്ധനവും ചർച്ച ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ശൂരനാട് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പെരിനാട് മുരളി അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ഒ.ബി.രാജേഷ്, പി.മോഹൻലാൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |