
കൊല്ലം: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെയും ജ്വാല കലാകായിക സമിതിയുടെയും നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി 26ന് ചെസ്-ക്യാരംസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ 25ന് വൈകിട്ട് 4ന് മുമ്പ് എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറിമാർ മുഖേനയോ, ജ്വാല കലാ - കായിക സമിതി കൺവീനർ മുഖേനയോ പേര് രജിസ്റ്റർ ചെയ്യണം. ഇതിൽ വിജയിക്കുന്നവരെ ആഗസ്റ്റ് 8ന് വയനാട്ടിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447789832, 8848121002 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |