SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.57 AM IST

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ്: ജില്ലയിൽ വ്യാപക പ്രതിഷേധം

കൊല്ലം: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

പള്ളിമുക്കിൽ കോൺഗ്രസ് പ്രവർത്തകർ രാത്രി എട്ടേകാലോടെ റോഡ് ഉപരോധിച്ചു. പൊലീസെത്തി അറസ്റ്റ് ചെയ്തു നീക്കി. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. കാൽ മണിക്കൂർ ഗതാഗതം പൂർണമായും സ്തംഭിച്ചു. അര മണിക്കൂറോളം ഗതാഗതക്കുരുക്കുമുണ്ടായി.

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പന്തം കൊളുത്തി പ്രകടനം മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ഡി ഗീതാകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി സൂരജ് രവി, കരുമാലിൽ ഉദയ സുകുമാരൻ, എസ്. കൃഷ്ണകുമാർ, ബി. തൃദീപ് കുമാർ, പ്രാക്കുളം സുരേഷ്, ഒ.ബി. രാജേഷ്, വിൻസി ബൈജു, മീര രാജീവ്‌, എ.കെ. സാബ് ജാൻ, എഫ്. അലക്സാണ്ടർ, എ.ഡി. രമേശ്‌, കോതേത്ത് ഭാസുരൻ, കെ എം റഷീദ്, അഡ്വ സന്തോഷ്‌ ഉളിയക്കോവിൽ തുടങ്ങിയവർ നേതൃത്വം നൽകി.

കോൺഗ്രസ് ശക്തികുളങ്ങര നോർത്ത്മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് കിടങ്ങിൽ സന്തോഷ് നേതൃത്വം നൽകി, നേതാക്കളായ കൃഷ്ണപ്രസാദ്, ശിവപ്രസാദ്, സുനിൽ ലോറൻസ്, സുമി,ജിജോ ജോസഫ്, റെക്സ് ഹാരോൾഡ്, ഹക്കീം ആന്റണി മൊറൈസ്, വിക്ടർ ജോസഫ് രാധാകൃഷ്ണപിള്ള, ബൈജു, ജോസ് റിച്ചാർഡ് ജിജിൻ ജോസ് ബെൻസിലി, അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി.

യു.ഡി.എഫ് തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണനല്ലൂരിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. എൽ. നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പി. എ. ഗഫൂർ, ഫിറോഷാ സമദ്,മുഖത്തല ഗോപിനാഥൻ,അജിത് കുമാർ എ. പി.ഗായത്രി ദേവി, ആസാദ് നാൽപങ്ങൾ, സുധീർ ചെരിക്കോണം, ജേക്കബ് നല്ലില്ല, ബിജു പഴങ്ങലാം തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL