കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേത്യത്വത്തിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായിട്ടുള്ള നഴ്സറി, അങ്കണവാടി കലോത്സവം 24ന് രാവിലെ 9 മുതൽ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും.
മത്സര ഇനങ്ങൾ: പ്രസംഗമത്സരം വിഷയം- ചാച്ചാജി, കഥ പറയൽ: ചിത്രരചന, ചലച്ചിത്ര ഗാന മത്സരം, ആക്ഷൻ സോംഗ് (ഗ്രൂപ്പ്), ഫാൻസി ഡ്രസ്, ക്വിസ് മത്സരം, ദേശീയഗാന മത്സരം. മത്സരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഒന്ന് മുതൽ മൂന്ന് വരെ സ്ഥനക്കാർക്ക് സർട്ടിഫിക്കറ്റും മെഡലും മൊമോന്റോയും നൽകും. ഫോൺ: 974740211, 9447719520 (അഡ്വ. ഡി. ഷൈൻദേവ്, സെക്രട്ടറി, കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |