കൊല്ലം: ദക്ഷിണ റെയിൽവേയുടെ ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ജനസംവാദവും വിവിധ ശുചിത്വ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. കൊട്ടിയം എസ്.എൻ പോളിടെക്നിക് കോളേജിലെ 50 എൻ.എസ്.എസ് വോളണ്ടിയർമാർ പങ്കെടുത്തു. റെയിൽവേ സ്റ്റേഷനിലെ ശുചിത്വം നിലനിറുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. തുടർന്ന് ശുചിത്വ റാലി സംഘടിപ്പിച്ചു. സ്റ്റേഷൻ പരിസരത്ത് ശ്രമദാനം നടത്തി. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനുള്ള പ്രതിബദ്ധത വോളണ്ടിയർമാർ പുതുക്കി. പരിപാടിയിൽ അസിസ്റ്റന്റ് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. സെൻ സഹദേവൻ, കൊല്ലം സ്റ്റേഷൻ മാനേജർ ജ്യോതി കുമാർ, ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ വിജു എസ്.പ്രസാദ്, ആർ.പി.എഫ് ഇൻസ്പെക്ടർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |