കൊല്ലം: ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പ്രകാരം കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസ് (കെയ്സ്) വിവിധ മേഖലകളിൽ സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലനം നൽകുന്നു. 18 വ്യത്യസ്ത പരിശീലനങ്ങളിലായി ഓരോന്നിലും 30 പേർക്ക് വീതം പരിശീലനം നൽകും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഫീസ് പൂർണമായും സർക്കാർ വഹിക്കും. വനിതകൾക്കും ഭിന്നശേഷിക്കാർക്കും താമസവും ഭക്ഷണവും സൗജന്യമാണ്. അവസാന തീയതി നവംബർ 20. ഫോൺ: 8078980000.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |