SignIn
Kerala Kaumudi Online
Sunday, 25 October 2026 6.39 AM IST

കടം തീർത്ത് കനത്ത് പെയ്ത് മഴ

കൊല്ലം: മഴക്കമ്മി പരിഹരിച്ച് ജില്ലയിൽ പരക്കെ കനത്ത മഴ. വരുന്ന മൂന്ന് ദിവസങ്ങളിലും ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്.

​കഴിഞ്ഞ ഒരു മാസത്തോളമായി 30% വരെ മഴ കുറവായിരുന്ന സ്ഥാനത്താണ്, കഴിഞ്ഞ മൂന്ന് ദിവസത്തെ ശക്തമായ മഴയിലൂടെ സ്ഥിതി മെച്ചപ്പെട്ടത്. 273.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടുന്നിടത്ത് 246.1 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇതോടെ ജില്ലയിലെ മഴയുടെ അളവ് പൂർണമായും സാധാരണ നിലയിലായി.

ജില്ലയ്ക്ക് പുറമെ കാസർകോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കേരള തീരത്ത് ന്യൂനമർദ്ദം

​അറബിക്കടലിൽ കേരള തീരത്ത് ന്യൂനമർദ്ദം തുടരുന്നുണ്ടെങ്കിലും, തെക്കൻ അറബിക്കടലിൽ കാര്യമായ മേഘരൂപീകരണം നടക്കാത്തതിനാൽ ഇന്നലെ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താൽ വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയും, തെക്കൻ കേരളത്തിൽ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനത്താൽ കൂടുതൽ മഴയ്ക്കും സാദ്ധ്യതയുണ്ട്. ​നാളെയും മറ്റന്നാളും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ മഴ ദുർബലമാകാനും സാദ്ധ്യതയുണ്ട്.

കഴിഞ്ഞ ദിവസം പെയ്ത മഴ

കാരുവേലിൽ- 0.5

തെന്മല- 2

കൊല്ലം- 4

ആര്യങ്കാവ്- 0.8

പുനലൂർ- 0.5

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL