SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.56 AM IST

ഓണം ഖാദി മേള നാളെ മുതൽ

khady

കോട്ടയം : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഖാദി ഓണം മേള നാളെ മുതൽ ആഗസ്റ്റ് 25 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും. ഒരോ 1,000 രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പണുണ്ട്. ടാറ്റാ ടിയാഗോ കാർ ആണ് ഒന്നാം സമ്മാനം. എല്ലാ ആഴ്ചയും നടക്കുന്ന ജില്ലാതല നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. സർക്കാർ/ അർദ്ധസർക്കാർ, പൊതുമേഖല, ബാങ്ക്, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL