
കോട്ടയം : എം.പി. വീരേന്ദ്രകുമാറിന്റെ 90-ാം ജന്മവാർഷിക ദിനമായ ഇന്ന് ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ ജന്മദിനസമ്മേളനം സംഘടിപ്പിക്കും. വൈകിട്ട് 3 ന് തിരുനക്കരയിലുള്ള ഇന്ദ്രപ്രസ്ഥം ഹാളിലാണ് പരിപാടി. മുൻ മന്ത്രി കെ.സി. ജോസഫ്, മുൻ എം.പി. അഡ്വ. കെ. സുരേഷ് കുറുപ്പ് എന്നിവർ പ്രസംഗിക്കും. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷനാകും. സമ്മേളനത്തിനു മുന്നോടിയായി ആർ.ജെ.ഡി. ജില്ലാ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും എം.പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |