
വൈക്കം: ഉദയനാപുരം പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിന്റെ പരിധിയിൽ ഇരുമ്പൂഴിക്കരയിൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അജിതാ മധുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.കെ രാജേഷ്, മെഡിക്കൽ ഓഫീസർ ഡോ.അലക്‌സ് തോമസ്, വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, ജനപ്രതിനിധികളായ ജസീനാ ഷാജുദ്ദീൻ, പി.വി പുഷ്‌കരൻ, ഷൈലഷാ സതീശൻ, സുമേഷ് കൊല്ലേരി, ടി.പി രാജലക്ഷ്മി, ഗീതാ ഷാജി, എൻ.ഡി സുനി, സ്മിതാ വിജയൻ, അനുമോൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |