കോട്ടയം : റബർ കർഷകരുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ. ഹരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബർ കൃഷി സജീവമാക്കുന്നതിൽ ക്രിയാത്മക നടപടികൾ സ്വീകരിക്കും. വന്യമൃഗശല്യം ഉൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ റബർ ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃഷി, വനം വകുപ്പുകളുടെ മന്ത്രിമാരും റബർ ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്ന് മന്ത്രി പറഞ്ഞു. റബർ ബോർഡ് ചെയർമാൻ എൻ. ഹരി അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. എ. വസന്തഗേശ്, റബർ പ്രൊഡക്ഷൻ കൺട്രോളർ ഡോ.ടി. സിജു, എൻ.ഐ.ആർ.ടി. ഡയറക്ടർ പ്രിയ വർമ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |