വടകര: ഓർക്കാട്ടേരി ടൗണിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അഗ്നി ബാധയിൽ നാശനഷ്ടം സംഭവിച്ച സമിതി ഓർക്കാട്ടേരി യൂണിറ്റ് മെമ്പർ രജീഷിന് (ആർ.ആർ കൂൾബാർ) സമിതി ഓർക്കാട്ടേരി യൂണിറ്റ് അടിയന്തിര ധന സഹായം നല്കി. ചടങ്ങിൽ അജയൻ ആവണി അദ്ധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരി സി.കെ കുഞ്ഞിരാമൻ ധനസഹായം കൈമാറി. സെക്രട്ടറി പി വത്സൻ സ്വാഗതം പറഞ്ഞു. സമിതി ഏരിയാ ജോ. സെക്രട്ടറി കെ.എം ചന്ദ്രൻ, പി. രാജൻ, പി.കെ രവീന്ദ്രൻ, സെൽവരാജ് എന്നിവർ പ്രസംഗിച്ചു. രജീഷ് സ്നേഹ സഹായം ഏറ്റുവാങ്ങി. ഇ.വാസു നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |