SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.36 AM IST

സംസ്ഥാന സ്കൂൾ കായികമേള കൗമാരക്കുതിപ്പിന് കോഴിക്കോടൊരുങ്ങി

track-
സംസ്ഥാന സ്കൂൾ കായികമേള

കോഴിക്കോട്: ട്രാക്കിലും ഫീൽഡിലും വീറും വാശിയും നിറയ്ക്കാൻ സംസ്ഥാനത്തെ സ്കൂൾ കായികപ്രതിഭകൾ കോഴിക്കോട്ടേക്ക്. 25 മുതൽ 31 വരെ നടക്കുന്ന 68-ാമത് കേരള സ്കൂൾ കായികമേളയ്ക്ക് ജില്ല ഒരുങ്ങിക്കഴിഞ്ഞു. കായികതാരങ്ങളും ടീം മാനേജർമാരും ഒഫീഷ്യൽസും സംഘാടകരുമടക്കം പതിനയ്യായിരത്തോളം പേർ പങ്കെടുക്കുന്ന കായികമാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. മത്സരങ്ങൾക്കായി പത്ത് വേദികളാണുള്ളത്. 25ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ 4,000 കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും 3,000 കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും അരങ്ങേറും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തുന്ന സ്വർണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും അന്നേദിവസം കോഴിക്കോട്ടെത്തും. ഗൾഫ് മേഖലയിൽനിന്നുള്ള 48 കായികതാരങ്ങളുടെ പങ്കാളിത്തവും മേളയുടെ പ്രത്യേകതയാണ്.

എൻ.ഐ.ടി.യിൽ അത്‌ലറ്റിക്സ് പോരാട്ടം

മേളയിലെ പ്രധാന ആകർഷണമായ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് എൻ.ഐ.ടി. കോഴിക്കോട് കാമ്പസ് വേദിയാകും. 27 മുതൽ 31 വരെ നടക്കുന്ന മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 കായികതാരങ്ങൾ മാറ്റുരയ്ക്കും. 30ന് ക്രോസ് കൺട്രി മത്സരങ്ങളും ഇൻക്ലൂസീവ് അത്‌ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ മത്സരങ്ങളും നടക്കും. ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ മത്സരങ്ങൾ ദേവഗിരി സെന്റ് ജോസഫ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിലാണ്. പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ ചേവായൂർ പ്രസന്റേഷൻ എച്ച്.എസ്.എസിലും ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലുമാണ്. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ വടംവലി, ഇൻക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കും. കൊടിയത്തൂർ പി.ടി.എം. എച്ച്.എസ്.എസ്., വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിൽ കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബോൾ ബാഡ്മിന്റൺ മത്സരങ്ങൾ സംഘടിപ്പിക്കും. ചാത്തമംഗലം ആർ.ഇ.സി. ജി.വി.എച്ച്.എസ്.എസിൽ യോഗയും പെരുവയൽ സെന്റ് സേവ്യേഴ്സ് യു.പി. സ്കൂളിൽ നെറ്റ്ബോൾ, ത്രോബോൾ മത്സരങ്ങളും നടക്കും.

ഇൻക്ലൂസീവ് മത്സരങ്ങൾക്കും പ്രാധാന്യം

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് മത്സരങ്ങൾ 26ന് നടക്കും. രണ്ടായിരത്തിലധികം കായികതാരങ്ങൾ പങ്കെടുക്കുന്ന ഈ മത്സരങ്ങൾ മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കുന്ദമംഗലം എം.എൽ.എ. എം.എ. റസാഖിന്റെ നേതൃത്വത്തിൽ 17 സബ് കമ്മിറ്റികളാണ് മേളയുടെ നടത്തിപ്പിനായി പ്രവർത്തിക്കുന്നത്. ഭക്ഷണവിതരണത്തിനായി രണ്ട് പ്രധാന അടുക്കളകൾ പ്രവർത്തിക്കും. മത്സരവേദികളിൽ ഭക്ഷണശാലകളും കുട്ടികളുടെ യാത്രയ്ക്കായി സ്കൂൾ ബസുകളും ക്രമീകരിച്ചിട്ടുണ്ട്. മേളയ്ക്ക് ആവേശമേകുന്ന സ്വർണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തി 25-ന് കോഴിക്കോട്ടെത്തും.

ജി​ല്ലാ​ ​സ്കൂ​ൾ​ ​കാ​യി​ക​മേ​ള​ 16​ ​മു​തൽ

​ജി​ല്ലാ​ ​സ്കൂ​ൾ​ ​കാ​യി​ക​മേ​ള​യ്ക്ക് 16​ ​മു​ത​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ഒ​ളിം​പ്യ​ൻ​ ​റ​ഹ്മാ​ൻ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​തു​ട​ക്ക​മാ​കും.​ 17​ ​ഉ​പ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നാ​യി​ ​സ​ബ് ​ജൂ​നി​യ​ർ,​ ​ജൂ​നി​യ​ർ,​ ​സീ​നി​യ​ർ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ 90​ ​ഇ​ന​ങ്ങ​ളി​ലാ​യി​ ​നാ​ലാ​യി​ര​ത്തി​ല​ധി​കം​ ​കാ​യി​ക​താ​ര​ങ്ങ​ൾ​ ​മാ​റ്റു​ര​യ്ക്കും.​ ​സം​ഘാ​ട​ക​ ​സ​മി​തി​യു​ടെ​യും​ ​വി​വി​ധ​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യി.​ 18​ ​വ​രെ​ ​നീ​ളു​ന്ന​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ട്രാ​ക്കി​ലും​ ​ഫീ​ൽ​ഡി​ലും​ ​കൗ​മാ​ര​താ​ര​ങ്ങ​ളു​ടെ​ ​ആ​വേ​ശ​പ്പോ​രാ​ട്ട​ങ്ങ​ൾ​ ​അ​ര​ങ്ങേ​റും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL