SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.39 AM IST

മലയാളക്കര അണിഞ്ഞൊരുങ്ങി ഇന്ന് തിരുവോണം

onam

പത്തനംതിട്ട: തിരുവോണം...ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി അത്തപൂക്കളമൊരുക്കി മഹാബലി തമ്പുരാനെ വരവേൽക്കാൻ മലയാളികൾ കാത്തിരിക്കുന്ന ദിനം. കള്ളവും ചതിയുമില്ലാത്ത നല്ല നാളുകളുടെ ഓർമ്മയിൽ വീണ്ടുമൊരു പൊന്നോണ പുലരി. സമ്പത് സമൃദ്ധിയുടെ നല്ല ദിനങ്ങളുടെ പുനരാവിഷ്കാകരമാണ് ഓണാഘോഷം. പുതു വസ്ത്രങ്ങളണിഞ്ഞ് പരിസരമാകെ വൃത്തിയാക്കി ഊഞ്ഞാലിട്ടും ഓണപ്പാട്ടുകൾ പാടിയും തുമ്പിതുള്ളിയും ആർപ്പു വിളിച്ചും ഓണക്കളികളിലേർപ്പെട്ടും തൂശനിലയിൽ പായസം കൂട്ടിയുള്ള സദ്യയൊരുക്കിയും ഗതകാലത്തിന്റെ നല്ല നാളുകളിലേക്ക് പുതുതലമുറയെ കൂട്ടികൊണ്ടു പോകുന്ന ദിനം. ഇന്നലെ മലയാളികളാകമാനം ഉത്രാട പാച്ചിലിലായിരുന്നു. സദ്യവട്ടങ്ങളുടെയും ആഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളുടെയും പൂർത്തീകരണത്തിനുള്ള ഓട്ടം. സന്ധ്യയോടെ വീടുകളിൽ പിണ്ടിവിളക്കൊരുക്കിയും വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ചും മഹാബലിയെ വരവേൽക്കാ ൻ അണിഞ്ഞൊരുങ്ങി. ജാതി മത വർണവർഗ ഭേദമന്യേ മലയാളികൾ ഒന്നായി ആഘോഷിക്കുന്ന മറ്റൊരു ഉത്സവവുമില്ല. അതുകൊണ്ടുതന്നെ മലയാളികളുടെ ഒരുമയുടെയും മലയാളക്കരയുടെ ഐക്യത്തിന്റെയും പ്രതീകം കൂടിയാണ് തിരുവോണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL