കോന്നി: പ്രവാസികൾക്ക് നൽകിവരുന്ന പ്രവാസി പെൻഷൻ മുടക്കമില്ലാതെ പ്രവാസികളുടെ കൈകളിൽ എത്തിക്കണമെന്ന് പ്രവാസി ഫെഡറേഷൻ കൂടൽ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി ഉദ്ഘാടനം ചെയ്തു. സുനിൽ ഖാൻ,, സുനിൽകുമാർ അരുവാപ്പുലം, ടി.തുളസീധരൻ, അയ്യൂബ്ഖാൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി. ജോബി തോമസ് (പ്രസിഡന്റ്) സേതു കുമാർ (വൈസ് പ്രസിഡന്റ്) കെ.തുളസീധരൻ ( സെക്രട്ടറി ), ബിൻസി ജിനു ( ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |